ദോഹ:ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ രേഖാപരിപാലന അതോറിറ്റികളും കേന്ദ്രങ്ങളും ഉൾപ്പെടുന്ന ജനറൽസെക്രട്ടേറിയറ്റിന്റെ 38-ാമത് യോഗം ഖത്തറിൽ ജനുവരി 7ന് ബുധനാഴ്ച നടക്കും.ഗൾഫ് രാജ്യങ്ങളുടെ ചരിത്ര–സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘങ്ങൾ യോഗത്തിൽ പങ്കെടുക്കും.ഖത്തർ നാഷണൽ ആർകൈവ്സിന്റെ സെക്രട്ടറി ജനറൽ ഡോ. ......
ദോഹ:പ്രാദേശിക പരിസ്ഥിതിക്ക് ഭീഷണിയായ മൈന (Myna) പക്ഷികളുടെ എണ്ണംനിയന്ത്രിക്കുന്നതിനായി നടപ്പാക്കുന്ന ദേശീയ പദ്ധതിയുടെ ഭാഗമായി ഏകദേശം 45,000 പക്ഷികളെ പിടികൂടിയതായി അധികൃതർ അറിയിച്ചു. 2022-ൽ ആരംഭിച്ച ക്യാമ്പയിനിൽ നിന്ന് 2025 മധ്യം വരെ ഈ നേട്ടം കൈവരിച്ചതായി പരിസ്ഥിതി–കാലാവസ്ഥാ മാറ്റ മന്ത്രാലയം വ്യക്തമാക്കി.
ദേശീയ മൈന നിയന്ത്രണ ക്യാമ്പയിന്റെ ഫീൽഡ് ലീഡർ സാലിഹ് അൽ യഫാഈ ഖത്തർ ടിവിയോട് പറഞ്ഞു.
45 കേന്ദ്രങ്ങളിലായി 731 കൂടുകൾ ഉപയോഗിച്ചാണ് പക്ഷികളെ പിടികൂടിയത്. ......
ദോഹ:2027-ൽ ഇന്റർനാഷണൽ ഡയബറ്റീസ് ഫെഡറേഷൻ വേൾഡ് ഡയബറ്റീസ് കോൺഗ്രസ് ദോഹയിൽ നടക്കാനിരിക്കെ,
ആരോഗ്യത്തിന്റെ ഭാവിക്കായി വ്യക്തമായ ദിശയുമായി ഖത്തർ. 2030ഓടെ പ്രമേഹം നിയന്ത്രിക്കാനുള്ള മാർഗ്ഗരേഖ പ്രഖ്യാപിച്ചു.തിരിച്ച റിയാതെ തന്നെ പ്രമേഹവുമായി ജീവിക്കുന്ന ആയിരങ്ങൾ രാജ്യത്തുണ്ടെന്നതിനാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.
സമൂഹകേന്ദ്രിത ബോധവൽക്കരണം, വ്യാപക പരിശോധനകൾ, ലക്ഷ്യമിട്ട ഇടപെടലുകൾ എന്നിവ ഉൾക്കൊള്ളുന്ന ദേശീയപ്രവർത്തനപദ്ധതിയിലൂടെ പ്രമേഹവും അനുബന്ധ രോഗങ്ങളും മൂലമുള്ള മരണനിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
ഷോപ്പിംഗ് മാളുകൾ മുതൽ ജോലി സ്ഥലങ്ങൾ വരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ഡയബറ്റീസ് ഖത്തർ. ......
ദോഹ:സ്ഥിരതയും വളർച്ചയും കൈകോർത്ത് മുന്നേറുന്ന രാജ്യത്തിന്റെ പുതിയ കാലഘട്ടത്തെ അടയാളപെടുത്തികൊണ്ട് ഖത്തറിന്റെ ജനസംഖ്യ 32 ലക്ഷത്തിനുമുകളിൽ എത്തി. നാഷണൽ പ്ലാനിംഗ് കൗൺസിൽ (NPC) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഡിസംബർ അവസാനം ഖത്തറിന്റെ ജനസംഖ്യ 32,14,609 ആയി ഉയർന്നു. ......
ജനുവരി 7 മുതൽ 13 വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ.എല്.ഐ.ബി.എഫ്) നാലാം പതിപ്പിന് മുന്നോടിയായി നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച വൈദ്യുത ദീപാലങ്കാരങ്ങൾ സ്പീക്കർ എ. എൻ. ......
ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു. 70 വയസ്സായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.......
ദുബായ്: അബുദാബി–ദുബായ് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുഞ്ഞുങ്ങൾക്കും ദുബായിൽ ഒരുമിച്ച് അന്ത്യവിശ്രമം. സഹോദരങ്ങളായ അഷാസ് (14), അമ്മാർ (12), അസാം (8), അയാഷ് (5) എന്നിവരുടെ കബറടക്കം ദുബായ് സോനാപൂരിൽ നടന്നു. ......